തൃശ്ശൂർ : സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസിന് രാജ്യത്ത് പ്രതിനിധിയെ നിയമിച്ചു. അമേരിക്ക സ്വദേശി ഡാൻ ആഷ്ടനെയാണ് ഇന്ത്യയിൽ ക്യാമ്പ് ചെയ്യുന്ന ഗ്രീവൻസ് ഓഫീസറായി നിയമിച്ചത്. പുതിയ ഐ.ടി. നിയമപ്രകാരം സാമൂഹികമാധ്യമങ്ങൾക്ക് രാജ്യത്ത് ക്യാമ്പ് ചെയ്യുന്ന ഒരു പ്രതിനിധി വേണമെന്ന് വ്യവസ്ഥയുണ്ട്. മറ്റെല്ലാ മാധ്യമങ്ങളും ഇത് ഏർപ്പെടുത്തിയപ്പോൾ ക്ലബ്ബ് ഹൗസ് മാത്രം നടപ്പാക്കിയിരുന്നില്ല. പരാതികൾ, കേസുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളാണ് ഗ്രീവൻസ് ഓഫീസറുടെ ചുമതല.