മാള : കോവിഡ് പ്രതിരോധത്തിന് മുന്നണിപ്പോരാളികളായി പ്രവർത്തിച്ച 170-ലേറെ ആശാ വർക്കർമാരെ ആദരിക്കുന്നു. മാളയിലെ ഗുരുധർമം മിഷൻ ആശുപത്രിയുടെ നേതൃത്വത്തിലാണ് അനുമോദനം. 24-ന് രാവിലെ 10.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.കെ. സാബു അധ്യക്ഷത വഹിക്കും. മാള, അന്നമനട, കുഴൂർ, പൊയ്യ, പുത്തൻവേലിക്കര, പുത്തൻചിറ, ആളൂർ പഞ്ചായത്തുകളിലെ എല്ലാ ആശാ വർക്കർമാരെയും അനുമോദിക്കും. കോവിഡ് പ്രതിരോധത്തിനായി ഇവർ നടത്തിയ സേവനം കണക്കിലെടുത്താണ് അനുമോദനം ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികളായ ഡോ.ആദർശ് കൃഷ്ണൻ, പി.കെ. സാബു, ടി.പി. സജീവ്, കെ.ആർ. രാജീവ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.