തൃശ്ശൂർ : സപ്ലൈകോയുടെ ഓൺലൈൻ സംരംഭമായ വാതിൽപ്പടി വിൽപ്പന ജില്ലയിൽ തുടങ്ങി.
കോവിഡിന്റെ പശ്ചാത്തലത്തിൽ സപ്ലൈകോ വിൽപ്പനശാലകളിൽനിന്ന് പൊതുജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനാണ് സർക്കാർ വാതിൽപ്പടി സംവിധാനം തുടങ്ങിയത്.
തൃശ്ശൂർ പീപ്പിൾസ് ബസാർ, പെരുമ്പിള്ളിശ്ശേരി സൂപ്പർ മാർക്കറ്റ്, മണ്ണുത്തി സൂപ്പർ മാർക്കറ്റ്, ഒല്ലൂർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ഈ സൗകര്യം നിലവിലുള്ളത്.
സേവനം ലഭ്യമാക്കുന്ന സംരംഭകരുടെ മൊബൈൽ ആപ്ലിക്കേഷനുകൾ ‘ഗൂഗിൾ പ്ലേസ്റ്റോറി’ ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്- supplycokerala.com.