ചിറ്റണ്ട : പടിഞ്ഞാറ്റുമുറിയിൽ ആളൊഴിഞ്ഞ പറമ്പിൽ കെട്ടിയിട്ട പശു വൈദ്യുതാഘാതമേറ്റ് ചത്തു. കുണ്ടുവളപ്പിൽ സുലൈമാന്റെ നാലു വയസ്സ് പ്രായമുള്ള പശുവാണ് ചത്തത്. പശുവിനെ കെട്ടിയിട്ടതിന് സമീപത്തുകൂടി കടന്നുപോയിരുന്ന വൈദ്യുതിക്കമ്പി പശുവിന്റെ ശരീരത്തിലേക്ക് വീണാണ് വൈദ്യുതാഘാതമേറ്റത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പശുവിന്റെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്ത് സംസ്കരിച്ചു.