: പുല്ലാണിച്ചാൽ പടവിൽനിന്ന് ആനക്കുണ്ടിലേക്ക് വെള്ളം കടന്നുപോകുന്ന കലുങ്കിന് ഉയരമില്ലാത്തത് കനത്ത മഴയിൽ വെള്ളക്കെട്ടിന് കാരണമാകുന്നു. മഴ തുടർന്നാൽ കാട്ടകാമ്പാൽ, പോർക്കുളം പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ വെള്ളം കയറും.
ബണ്ട് വരമ്പിനേക്കാളും താഴ്ന്നാണ് കലുങ്കുള്ളത്. ബണ്ട് വരമ്പിന്റെ ഉയരത്തിനാനുപാതികമായി നിലവിലുള്ള കലുങ്ക് ഉയർത്തി നിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.