അന്തിക്കാട് : കർഷകരെയും ചെറുകിട ഉത്പാദകരെയും സഹായിക്കുന്നതിനായി രൂപംകൊണ്ട വാട്‌സ് ആപ്പ് കൂട്ടായ്‌മ ‘അന്തിക്കാട്ടുകാർ’ മൂന്നുമാസക്കാലം നീണ്ടുനിൽക്കുന്ന കാർഷിക വെബിനാർ തുടങ്ങി. ‘മണ്ണൊരുക്കം’ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എല്ലാ ശനിയാഴ്‌ചകളിലും വൈകീട്ട് ഏഴുമണിക്കാണ് സൗജന്യ കാർഷികവിജ്ഞാന ക്ലാസുകൾ. ഫോൺ: 7558080682, 8547 234121.