ചാലക്കുടി : ടെൻഡർ കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും അടിപ്പാത നിർമാണ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ജെ.ഡി. നിയോജക മണ്ഡലം കമ്മിറ്റി നിർമാണ സ്ഥലത്ത് ധർണ നടത്തി. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു.നിർമാണത്തിന് കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് യൂജിൻ മോറേലി പറഞ്ഞു.
ബി.ഒ.ടി. വ്യവസ്ഥയിൽ റോഡുകൾ നിർമിച്ച് ടോൾ കമ്പനികൾക്ക് തീവെട്ടിക്കൊള്ള നടത്തുവാൻ അനുവാദം നൽകിയതിൽ കോൺഗ്രസിനും ബി.ജെ.പിയ്ക്കും ഒരുപോലെ പങ്കുണ്ടെന്നും യൂജിൻ മോറേലി ആരോപിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് വി.ഐനിക്കൽ അധ്യക്ഷനായി. സി.എ.തോമസ്,എ.എൽ. കൊച്ചപ്പൻ,ടി.ഒ. പൗലോസ്, ഡേവീസ് താക്കോൽക്കാരൻ,സതീഷ് കല്ലുമട,പി.കെ. മനോജ്, പോളി കുറ്റിച്ചാക്കു, മനോജ് പുത്തൻപുരയ്ക്കൽ, ബിന്റിഷ് അതിരപ്പിള്ളി,ജോയി മേലേടൻ, രാമൻ കാക്കാട് എന്നിവർ പ്രസംഗിച്ചു.