ഇരിങ്ങാലക്കുട : വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷന് കീഴിലുള്ള ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാട്ടൂർ, പടിയൂർ, പൂമംഗലം, കാറളം, മുരിയാട്, വേളൂക്കര, പറപ്പൂക്കര, ചാഴൂർ, താന്ന്യം, അന്തിക്കാട്, പാറളം, ചേർപ്പ്, വല്ലച്ചിറ, അവിണിശ്ശേരി എന്നീ പഞ്ചായത്തുകളിലെ വെള്ളക്കരം കുടിശ്ശിക എത്രയുംവേഗം അടയ്‌ക്കേണ്ടതാണ്. അടയ്ക്കാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കൽ നടപടികളിലേക്ക് നീങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. എല്ലാ ഉപഭോക്താക്കളും മൊബൈൽ നമ്പർ കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടു.