കൊടുങ്ങല്ലൂർ : ആവശ്യമായ പുനരധിവാസവും നഷ്ടപരിഹാരവും നൽകാതെ കോട്ടപ്പുറം ചന്തയിൽ നിന്ന് വ്യാപാരികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെതിരേ വ്യാപാരികളുടെ പ്രതിഷേധം. കോട്ടപ്പുറം മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെ ഒമ്പത് മുതൽ 11.30-വരെ കടകളടച്ച് പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ചന്തയിൽ വർഷങ്ങളായി കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന 15-ഓളം വ്യാപാരികളെയാണ് കോടതി ഉത്തരവുകൾ പോലും പാലിക്കാതെ ഭൂമാഫിയകൾ കുടിയൊഴിപ്പിക്കുന്നതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എ. ബഷീർ അധ്യക്ഷനായി. കെ.എ. നജാഹ്, കെ.സി. വർഗീസ്, കെ.എസ്. അബ്ദുൾഖാദർ, ടി.എം. അലക്‌സ്, കെ.എം. ടോമി, മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു.