കയ്പമംഗലം : ദേശീയപാതാ വികസനത്തിനായി കയ്പമംഗലം വില്ലേജിൽ ഭൂമിയേറ്റെടുത്തുതുടങ്ങി. കയ്പമംഗലം ബോർഡിലുള്ള കാഞ്ഞിരപ്പറമ്പിൽ സുശീൽ, സുനിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയും, ബൈപ്പാസ് പ്രദേശത്തെ ഐഷാബി, മിനി എന്നിവരുടെ ഭൂമിയുമാണ് ചൊവ്വാഴ്ച അധികൃതരെത്തി ഏറ്റെടുത്തത്. 25 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്.

ബോർഡ് പരിസരത്തെ ഏറ്റെടുക്കുന്ന ഭൂമിയിലുള്ള കെട്ടിടത്തിന്റെ താക്കോൽ ഉടമ കൈമാറി. ഇവർക്കുള്ള തുകവിതരണവും നടന്നു. നഷ്ടപരിഹാരത്തുക ഉടൻ ഭൂവുടമകളുടെ ബാങ്ക്് അക്കൗണ്ടിലെത്തുമെന്ന് അധികൃതർ പറഞ്ഞു.