പൂവത്തൂർ : പൊളിച്ച പരപ്പുഴ പാലത്തിനുസമീപം സമാന്തരറോഡ് നിർമിക്കണമെന്നും മുല്ലശ്ശേരിമുതൽ മാമബസാർവരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റി പ്രവർത്തകർ എം.എൽ.എ. ഒാഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി. സെക്രട്ടറി വിജയ് ഹരി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് കെ.എഫ്. ലാൻസൺ അധ്യക്ഷനായി. നിസാർ മരുതയൂർ, എൻ.ജെ. ലിയോ, ഷെരീഫ് ചിറയ്ക്കൽ, ദേവരാജൻ മുക്കോല, നാരായണൻ, എ.ജെ. വർഗീസ്, ടി.ആർ. രാധാകൃഷ്ണൻ, സി.കെ. തോബിയാസ്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.