ഒല്ലൂർ : എ.ഐ.വൈ.എഫ്. ഒല്ലൂർ മണ്ഡലം സമ്മേളനം വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ണുത്തിയിൽ രാവിലെ 10-ന് റാലിയോടെയാണ് തുടക്കം. നാലിന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ എഴുന്നൂറോളം പ്രവർത്തകർ അവയവദാന സമ്മതപ്പത്രം നൽകും.

വൈകീട്ട് നടക്കുന്ന സെമിനാറിന് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് നേതൃത്വം നൽകും. ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ്, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കനിഷ്കൻ വല്ലൂർ, എം.ഇ. എൽദോ, പി.എസ്. അഖിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.