കൊടുങ്ങല്ലൂർ : എ. അയ്യപ്പൻ കവിതാപഠനകേന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ നെരളക്കാട്ട് രുക്‌മിണിയമ്മ കവിതാ പുരസ്‌കാരം ഡോ. ആർ. ശ്രീലത വർമയ്ക്ക്. 15000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബർ ആദ്യം കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന എ. അയ്യപ്പൻ അനുസ്മരണച്ചടങ്ങിൽ പുരസ്‌കാര സമർപ്പണം നടക്കും.

ഓൺലൈൻ പ്രസംഗമത്സരം

തൃശ്ശൂർ : കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ഓൺലൈൻ പ്രസംഗമത്സരം നടത്തും. ‘ലഹരിമുക്ത കേരളം’ ആണ് വിഷയം. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ കൈയെഴുത്ത് പുസ്തകമത്സരം നടത്തും. 9446358814, 9446025417.