വടക്കാഞ്ചേരി : അകമല തൂമാനം ഭാഗത്ത് തടയണ നിർമിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭാ സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എ.എ. ചന്ദ്രൻ അധ്യക്ഷനായി. കെ.കെ. ചന്ദ്രൻ, എം.എസ്. അബ്ദുൾ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.കെ. രാജൻ (പ്രസി.), പി. സതീഷ് കുമാർ (സെക്ര.).