മറ്റത്തൂർ : വെള്ളിക്കുളങ്ങര വില്ലേജിൽ മലവെള്ളപ്പാച്ചിലിൽ നാശംസംഭവിച്ച ഇത്തനോളി കോളനി നിവാസികൾക്ക് ത്രി എച്ച് കൈരളി ചാരിറ്റി പ്രവർത്തകർ പലവ്യഞ്ജന കിറ്റുകൾ നൽകി. വെള്ളംകയറിയ വീടുകൾ കൈരളി പ്രവർത്തകർ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലക്ഷ്മീദേവി, ട്രഷറർ നസീമാ വൈപ്പിൻ, വാർഡ് അംഗം ഷൈബി സജി, അജ്മൽ അലിഖാൻ, വാർഡ് മെമ്പർ ഷൈബി സജി, ബെന്നി താഴേക്കാടൻ, അജയൻ മുദ്ര, ഷാഹിദ്, സുധീർ വെള്ളിക്കുളങ്ങര, റോഷൻ, സജി പോൾ എന്നിവർ പങ്കെടുത്തു.