ചാലക്കുടി : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക, തൊഴിൽദ്രോഹ നയങ്ങൾക്കെതിരേ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ചാലക്കുടി ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ജെയിംസ് പോൾ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റിജു കോച്ചേകാടൻ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി വിജയ് തെക്കൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, രാജ്കുമാർ സിത്താര, സച്ചിൻരാജ് കൊരട്ടി, ശിവദാസൻ പൂവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.