തൃശ്ശൂർ : ലഡാക്കിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാനുള്ള തയ്യാറെടുപ്പിലാണ് എഴുപത്തിയൊമ്പതുകാരനായ അത്താണി മണലിപ്പറമ്പിൽ ജോസ്. സെപ്‌റ്റംബർ 11-ന് എൺപതാം പിറന്നാൾ ലഡാക്കിൽ ആഘോഷിക്കുകയാണ് ലക്ഷ്യം. തൃശ്ശൂർ ഓൺ എ സൈക്കിൾ കൂട്ടായ്മയുടെ പിന്തുണയോടെ നടത്തുന്ന ലഡാക് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ മുന്നേറുന്നു.

കേരളത്തിലെ മലകളിലേക്കെല്ലാം സൈക്കിൾ ചവിട്ടിക്കയറ്റി ആരോഗ്യം ഉറപ്പിക്കുകയാണ് ഇദ്ദേഹം. വെള്ളിയാഴ്ച വയനാട്ടിലേക്ക് യാത്രതിരിക്കും. തുടർന്ന് ഊട്ടിയിലേക്കും. മൂവായിരം കിലോമീറ്റർ യാത്രയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 500 കിലോമീറ്റർ താണ്ടി. കയറ്റങ്ങളും ഓക്സിജൻ കുറഞ്ഞ അന്തരീക്ഷവും തണുപ്പുമെല്ലാം നേരിട്ട്, വരാനിരിക്കുന്ന വെല്ലുവിളികളെ ലഘൂകരിച്ചുകൊണ്ടിരിക്കുകയാണ് ഇദ്ദേഹം.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്ലംബർ ആയിരുന്നു ജോസ്. തൃശ്ശൂർ ഓൺ എ സൈക്കിൾ കൂട്ടായ്മയിലെ അയ്യന്തോൾ രവിവിഹാർ പാടൂർ വീട്ടിൽ ഗോകുലും ജോസിനെ സൈക്കിളിൽ അനുഗമിക്കുന്നുണ്ട്.

ജോസേട്ടൻ സൈക്കിളിൽ യാത്ര തുടങ്ങുന്നു