തൃശ്ശൂർ : പനമുക്ക് സരോവരത്തിൽ പരേതരായ കോടാക്കി സുനിൽ-സീന ദമ്പതിമാരുടെ മക്കളായ ധന്യ, ദീപക്, ദിപിൻ എന്നിവർക്കിനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.
സാന്ത്വനമായെത്തിയത് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയനിലെ കോർപ്പറേഷൻ ജീവനക്കാരാണ്. യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർധനർക്ക് അഞ്ച് വീടുകളാണ് നിർമിച്ചുനൽകിയത്.
സ്നേഹവീടിന്‍റെ ഗൃഹപ്രവേശചടങ്ങും താക്കോൽദാനവും മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ചീഫ് വിപ്പ് കെ. രാജൻ സ്നേഹോപഹാരം നൽകി. കരാറുകാരനെ ആദരിച്ചു. മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുരേഷ്, സംസ്ഥാന പ്രസിഡൻറ് എൻ.എസ്. ഷൈൻ, എം.ജി. ദിലീപൻ, എ.ആർ. രാഹുൽനാഥ്, കെ.യു. പ്രവീൺ എന്നിവർ പ്രസംഗിച്ചു.