കാഞ്ഞിരക്കോട് : കൊടുമ്പുക്കാവ് അയ്യപ്പസ്വാമിക്ഷേത്രത്തിലെ ഉത്രംവേല ആഘോഷത്തിന്റെ ഭാഗമായി പറപുറപ്പാട് നടന്നു. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ, വൈകീട്ട് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന. കലൂർ ഉണ്ണികൃഷ്ണനും കലൂർ ജയനും അവതരിപ്പിച്ച ഇരട്ടത്തായമ്പകയും തുടർന്ന് പറപുറപ്പാടും നടപ്പറയും നടന്നു. ഫെബ്രുവരി 28-ന് കോവിഡ് നിയന്ത്രണങ്ങളോടെ ഉത്രംവേല ആഘോഷിക്കും.
കൊടുമ്പുക്കാവ് പറപുറപ്പാട്
കാഞ്ഞിരക്കോട് കൊടുമ്പുക്കാവ് അയ്യപ്പസ്വാമിക്ഷേത്രത്തിൽ നടന്ന പറപുറപ്പാട്