കാട്ടകാമ്പാൽ : പെങ്ങാമുക്ക് സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളിയുടെ കീഴിലെ പടിഞ്ഞാറ്റുമുറി മോറാൻ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രീയർക്കീസ് ബാവയുടെ നാമത്തിലുള്ള കുരിശുപള്ളി പെരുന്നാൾ ആഘോഷിച്ചു. വൈകീട്ട് സന്ധ്യാപ്രാർഥനയും ധൂപപ്രാർഥനയും ആശീർവാദവും നടന്നു.
ശുശ്രൂഷകൾക്ക് വികാരി ഫാ. യൽദോ ജോയ് മഴുവഞ്ചേരിപറമ്പത്ത് മുഖ്യകാർമികനായി.
പഴയ പള്ളി വികാരി ഫാ. ഏലിയാസ് കീരിമുളയിൽ, ട്രസ്റ്റിമാരായ സി.വി. വറീത്, കെ.പി. തമ്പി, സെക്രട്ടറി സി.വി. സൈമൺ തുടങ്ങിയവരടങ്ങിയ മാനേജിങ് കമ്മിറ്റി നേതൃത്വം നൽകി.