ചേർപ്പ് : കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഊരകത്ത് ചേർപ്പ് വല്ലച്ചിറ സഹകരണ സംഘത്തിന്റെ ഓഫീസ് കോംപ്ലക്സ് ആയ നെഹ്രു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എം.കെ. അബ്ദുൾസലാം അധ്യക്ഷനായി. സംഘം പ്രസിഡൻറ് സി. മുരാരി, പഞ്ചായത്ത് പ്രസിഡൻറ് സുജിഷ കള്ളിയത്ത്,ജില്ലാ കോൾ കർഷക സംഘം പ്രസിഡൻറ് കെ.കെ. കൊച്ചു മുഹമ്മദ്,പി.കെ. ലോഹിതാക്ഷൻ,എ.ആർ. അശോകൻ, ടി.ആർ. വിജയൻ,ഗീതാ ഉദയശങ്കർ,പിയൂഷ്,വിദ്യ രമേഷ്,സ്മൃതി, ടി.കെ. പ്രതാപൻ എന്നിവർ പ്രസംഗിച്ചു.