തൃശ്ശൂർ : ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നാലിന് സ്വരാജ് റൗണ്ടിൽ പ്രതിഷേധവലയം തീർക്കും. കോവിഡ് മാനദണ്ഡങ്ങളോടെ രണ്ടുമീറ്റർ അകലം പാലിച്ചാണ് പ്രതിഷേധം.
നിപ, പ്രളയം, ഓഖി തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് ടാക്സി മേഖല കടന്നുപോവുന്നതെന്ന് സെക്രട്ടറി ബിജു പാലിയേക്കര പറഞ്ഞു. കേന്ദ്ര, കേരള സർക്കാരുകൾ ഇന്ധനവിലവർധന വിഷയത്തിൽ പരസ്പരം പഴിചാരുന്നത് ഉത്തരവാദിത്വത്തിൽനിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും ബിജു പാലിയേക്കര പറഞ്ഞു.