കാട്ടൂർ : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് കടകളിൽനിന്ന് പിഴ ഈടാക്കി. രണ്ട് കടകൾക്ക് നോട്ടീസ് നൽകി. ബേക്കറികളിലും ഫാസ്റ്റ് ഫുഡ് കടകളിലുമായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തിയ മൂന്ന് കടകളിൽനിന്ന് പിഴ ഈടാക്കിയത്.
ഭക്ഷണസാധനങ്ങൾ കൈകാര്യംചെയ്യുന്നവരിൽ ആരോഗ്യ കാർഡ് ഇല്ലാത്ത രണ്ട് കടകൾക്ക് നോട്ടീസ് നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.ആർ. രതീഷ്, ശാലുകൃഷ്ണ, നീതുമോൾ എന്നിവർ പങ്കെടുത്തു. പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.