തൃശ്ശൂർ : പേമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യു.ഡി.എഫ്. പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ. യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെയും നിയോജകമണ്ഡലം ചെയർമാൻ, കൺവീനർമാരുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയബാധിത പ്രദേശങ്ങളിൽ സംരക്ഷണം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലയിലും നിയോജകമണ്ഡലങ്ങളിലും സമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചു.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷനായി. ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സി.എ. മുഹമ്മദ് റഷീദ്, തോമസ് ഉണ്ണിയാടൻ, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, കെ.എസ്. ഹംസ, സുനിൽ അന്തിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.