ഇരിങ്ങാലക്കുട : ജില്ലാ കളക്ടറുടെ നിർദേശങ്ങൾ പാലിക്കാതെ, കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ സിന്ധു കൺവെൻഷൻ സെന്ററിന്റെ ലൈസൻസ് നഗരസഭാ സെക്രട്ടറി സസ്പെൻഡ്‌ ചെയ്ത് ഉത്തരവിട്ടു. ഈ മാസം 31 വരെയാണ് സസ്പെൻഡ്‌ ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ ഒരു ആവശ്യത്തിനും സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.