വടക്കാഞ്ചേരി : വാഴാനി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച വൈകീട്ട് 61.16 മീറ്ററായി. 62.48 മീറ്ററാണ് പരമാവധി ജലനിരപ്പ്. അണക്കെട്ടിലെ നാല്‌ ഷട്ടറുകളും ഒരു സെന്റിമീറ്റർ വീതം കുറച്ച് മൂന്ന് സെന്റിമീറ്റർ മാത്രമാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. 15.89 ദശലക്ഷം ഘനമീറ്ററാണ് നിലവിലെ വെള്ളം. സംഭരണശേഷിയുടെ 96 ശതമാനം. അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്ന വെള്ളവും തുറന്നുവിടുന്ന വെള്ളവും ഏകദേശം തുല്യമാണ്. വൃഷ്ടിപ്രദേശത്ത് 20.2 മില്ലിമീറ്റർ മഴയാണ് വ്യാഴാഴ്‌ച ലഭിച്ചത്.