തൃപ്രയാർ : ആദിത്യന്റെ വിരൽത്തുമ്പിൽനിന്ന് ആകാശത്തേക്കൊരു ബഹിരാകാശ വാഹനം ഉയർന്നുപൊങ്ങി. കഴിമ്പ്രം സ്കൂൾ മുറ്റത്തു നിന്നാണ് ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വെർച്വൽ ചാന്ദ്രയാത്ര നടത്തിയത്.

എ.എച്ച്. ആദിത്യനെന്ന കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് വീഡിയോ എഡിറ്റിങ് ആപ് ഉപയോഗിച്ച് സ്കൂൾ മുറ്റത്തു നിന്ന്‌ ചന്ദ്രനിലേക്കുള്ള വെർച്വൽ റിയാലിറ്റി യാത്ര രൂപപ്പെടുത്തിയത്. കഴിമ്പ്രം വി.പി.എം. എസ്.എൻ.ഡി.പി. സ്കൂളിലെ ഓൺലൈൻ ചന്ദ്രോത്സവമാണ് ശ്രദ്ധേയമായത്. എസ്.എൻ.ഡി.പി. യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ ചാന്ദ്രദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ തഷ്‌ണാത്ത്, രമേശ്ബാബു, പി.വി. സുദീപ്കുമാർ, ഒ.വി. സാജു, നടാഷ, ഇ.ഐ. മുജീബ്, ജെ.പി. വിനോദ്, റീജ, ആദിത്യ ഗണേഷ് എന്നിവർ പ്രസംഗിച്ചു.

ചന്ദ്രനെ പ്രതിപാദിക്കുന്ന ഗാനാലാപനവും നാടകാവതരണവും നടന്നു. മധു ശക്തിധരപണിക്കർ, സുറുമി, വിസ്മയ, മുഹമ്മദ്‌ റാഫി, കാവ്യ എന്നിവർ ചന്ദ്രഗീതങ്ങൾ ആലപിച്ചു.