തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നിടത്ത് സ്വയം നിയന്ത്രിത സുരക്ഷാകവാടം വരുന്നു. വെള്ളിയാഴ്ച തുറന്നുകൊടുക്കും.

ഇതോടെ ഈ സംവിധാനമുള്ള ചുരുക്കം സ്റ്റേഷനുകളുടെ പട്ടികയിൽ തൃശ്ശൂരും ഇടംപിടിക്കും. മണപ്പുറം ഫിനാൻസാണ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സംവിധാനം ഏർപ്പെടുത്തുന്നത്.

ഇതുവഴി കടന്നുപോകുന്ന എല്ലാ യാത്രക്കാരുടെയും ഫോട്ടോ, ശരീരതാപനില, കടന്നുപോയവരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ റെയിൽവേക്കും ആരോഗ്യവകുപ്പിനും ലഭ്യമാകും.