കുതിരാൻ : കുതിരാനിലെ ഇടത്‌ തുരങ്കത്തിനകത്തെ അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ അന്തിമപരിശോധനകൾ ബുധനാഴ്ച പൂർത്തിയാക്കി. പ്രവർത്തനം തൃപ്തികരമാണെന്ന് റീജണൽ ഫയർ ഓഫീസർ ശ്രീജിത്ത് അറിയിച്ചു. ഉപകരണങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വ്യാഴാഴ്ച നൽകും. അടിയന്തര സാഹചര്യം നേരിടാനായി തുരങ്കത്തോട് ചേർന്ന് രണ്ട്‌ ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്ക് നിർമിച്ചിട്ടുണ്ട്. മൂന്ന് ഓട്ടോമാറ്റിക് പമ്പുകളാണ് സജ്ജീകരിച്ചത്.