തൃശ്ശൂർ : കെ. കരുണാകരന്റെ സന്തതസഹചാരിയായിരുന്ന ബാലേട്ടൻ എന്ന അന്തിക്കാട് ബാലകൃഷ്ണന്‌ (96) നാടിന്റെ ആദരാഞ്ജലി. കരുണാകരനെക്കുറിച്ചുള്ള സത്യസന്ധവും സമഗ്രവുമായ ഓർമയുടെ ഉറവയാണ് നിലച്ചത്. ഇപ്പോൾ മുരളീമന്ദിരം നിൽക്കുന്ന സ്ഥലം വാങ്ങാൻ ഉപദേശിച്ചത് ബാലനാണ്. ഭാര്യ: പരേതയായ പദ്‌മാവതി. മക്കൾ: രവീന്ദ്രൻ (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ), ശശിധരൻ (റിട്ട. എൻ.ടി.സി.), ഗംഗാധരൻ (ബിസിനസ്), വാസന്തി (റിട്ട. ധനലക്ഷ്മി ബാങ്ക്), ഗിരിധരൻ (മാനേജർ, ബഹ്‌റൈൻ സ്റ്റീൽ മെയിന്റനൻസ്). മരുമക്കൾ: കല, വിശ്വപ്രഭ, ഗീത, പരേതനായ മോഹനൻ, ജസിത.

ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസന്റ് ആദരാഞ്ജലികൾ അർപ്പിച്ചു. കെ. കരുണാകരന്റെ മക്കളായ കെ. മുരളീധരൻ എം.പി., പത്മജ വേണുഗോപാൽ എന്നിവർക്ക് വേണ്ടിയും റീത്ത് സമർപ്പിച്ചു.