ഗുരുവായൂർ : ദേവസ്വം അക്കൗണ്ടിൽ കുറവ് കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്നും ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഭരണപരിഷ്‌കാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സി.പി. ശ്രീധരൻ അധ്യക്ഷനായി. സെക്രട്ടറി നാരായണൻ ഉണ്ണി, കെ. സതീഷ് കുമാർ, സി. മനോജ്, എം.സി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.