കുന്നംകുളം : അഗ്നിരക്ഷാസേനയ്ക്ക് വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന വാഹനമെത്തി. പ്രളയം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ, മറ്റുവസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നതിനാണ് ഇത് പ്രയോജനപ്പെടുക. ചെറിയ റോഡുകളിലൂടെയും സഞ്ചരിക്കാനാകും.

വെള്ളത്തിൽ വീണും മറ്റുമുണ്ടാകുന്ന അപകടസ്ഥലങ്ങളിലേക്ക് തീ കെടുത്താനുപയോഗിക്കുന്ന വാഹനങ്ങളിലാണ് സേനാംഗങ്ങൾ സഞ്ചരിച്ചിരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ പുതിയ വാഹനം ഏറെ ഉപകാരമാകുമെന്ന് സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ് അറിയിച്ചു.