കൊടുങ്ങല്ലൂർ : വനിതാ സംവരണബിൽ നടപ്പിലാക്കുക, സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. വടക്കേനടയിൽ നടന്ന സമരം സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. സുമ ശിവൻ അധ്യക്ഷയായി.