വടക്കാഞ്ചേരി : എ.ഐ.വൈ.എഫിന്റെ മേഖലാ സമ്മേളനത്തിൽ സി.പി.എമ്മിനെതിരേ രൂക്ഷവിമർശനവുമായി സമ്മേളന പ്രതിനിധികൾ.

നഗരസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ. സ്ഥാനാർഥിയുടെ അകമല ഉൾപ്പെടെയുള്ള ഡിവിഷനുകളിൽ സി.പി.എം. പരാജയപ്പെടുത്തിയെന്ന ആരോപണം സി.പി.ഐ. നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഉന്നയിച്ചത്.

സി.പി.ഐ. ജില്ലാ നിർവാഹകസമിതി അംഗം എം.ആർ. സോമനാരായണൻ, എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുനിൽ, നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീല മോഹനൻ, സി.പി.ഐ. മണ്ഡലം ഭാരവാഹികളായ എം.എസ്. അബ്ദുൾ റസാഖ്, എം.എ. വേലായുധൻ എന്നിവരും സമ്മേളനത്തിലുണ്ടായിരുന്നു.