വെള്ളാങ്ങല്ലൂർ : സംയുക്ത കർഷകസമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിപ്പിക്കാൻ സി.പി.എം. വെളയനാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം. മാള ഏരിയാ കമ്മിറ്റി അംഗം യു.കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അരവിന്ദൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറിയായി കെ.പി.ജോസിനെ തിരഞ്ഞെടുത്തു.

തൊമ്മാന : സി.പി.എം.തൊമ്മാന ബ്രാഞ്ച് സമ്മേളനം നടന്നു. ഏരിയ സെന്റർ കമ്മിറ്റി അംഗം കെ.സി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് സെക്രട്ടറിയായി ജിജ്ഞാസ് മോഹനെ തിരഞ്ഞെടുത്തു.