ചാലക്കുടി : ദേശീയപാത 544ൽ ഡ്രൈവർമാർക്കും യാത്രക്കാർക്കുമുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന വി.എം.എസ്. (വേരിയബിൾ മെസേജ് സൈൻ) ബോർഡുകളിൽ അവ്യക്തത.

ബോർഡുകളിൽ തെളിയുന്ന കാര്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്നാണ് പരാതി. പകൽ സമയങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലല്ല ദൃശ്യങ്ങൾ കാണുന്നത്.

രാത്രി സമയങ്ങളിലാണ് അല്പമെങ്കിലും കാണാൻ കഴിയുന്നത്. എന്നാൽ അപ്പോൾ അക്ഷരങ്ങൾ പൂർണ്ണമായും കാണുന്നില്ല. തെളിച്ചവും കുറവ്.

സീറ്റ് ബെൽറ്റ് ധരിക്കാനുള്ള അറിയിപ്പുകൾ, പരമാവധി വേഗത പരിധി, ദേശീയപാതയിലെ ഗതാഗത തടസ്സ മുന്നറിയിപ്പുകൾ തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്നത്. നെന്മണിക്കര, പുതുക്കാട്, ചാലക്കുടി, കോതകുളങ്ങര എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. മൂന്നാഴ്ച മുമ്പാണ് ഇവ പ്രദർശിപ്പിച്ചു തുടങ്ങിയത്.