വടക്കാഞ്ചേരി : അതിവർഷം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് സി.പി.എം. തെക്കുംകര ഈസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം തോമസ് എം. മാത്യു പതാക ഉയർത്തി.

എ.കെ. സുരേന്ദ്രനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ മേരി തോമസ്, പി.എൻ. സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി കെ.ഡി. ബാഹുലേയൻ, എ. പത്മനാഭൻ, ടി.വി. സുനിൽകുമാർ, എം. ഗിരിജാദേവി തുടങ്ങിയവർ പ്രസംഗിച്ചു.