അന്തിക്കാട് : സി.പി.എം. അന്തിക്കാട് ലോക്കൽസമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു.

അന്തിക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറിയായി എ.വി. ശ്രീവത്സനെയും വെസ്റ്റ് ലോക്കൽ സെക്രട്ടറിയായി സന്ദീപ് പൈനൂരിനെയും തിരഞ്ഞെടുത്തു.

ചെമ്മാപ്പിള്ളി : സി.പി.എം. താന്ന്യം വടക്ക് ലോക്കൽസമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.കെ. വാസു ഉദ്ഘാടനംചെയ്തു. സിബിൻ സി. ബാബുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പെരിങ്ങോട്ടുകര : സി.പി.എം. താന്ന്യം തെക്ക് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു. എം.വി. മുകേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ചാഴൂർ : സി.പി.എം. ചാഴൂർ ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.

പി.ആർ. വർഗീസ്, സെബി ജോസഫ്, കെ.കെ. അനിൽ, ചന്ദ്രൻ കല്ലിങ്ങൽ, സുരേഷ് ഒറ്റാലി, ജ്യോതി കനകരാജ്, എം.കെ. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ. പ്രജിത്തിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.