തൃശ്ശൂർ : വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ, യൂണിറ്റ്‌ അംഗമായിരുന്ന പരേതനായ കെ.കെ. സുന്ദരന്റെ (ഐശ്വര്യ ഹോട്ടൽ) ഭാര്യ ഗിരിജാ സുന്ദരന്‌ സഹായധനം കൈമാറി. യൂണിറ്റ്‌ പ്രസിഡന്റ് ഫ്രാൻസിസ്‌ ചക്കാലയ്ക്കലാണ്‌ തുക കൈമാറിയത്‌.