ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ-ഈഡൻ പരിശീലനകേന്ദ്രം തുറന്നു. പരിശീലനങ്ങൾക്കും പ്രായോഗിക പദ്ധതികൾക്കുമായിട്ടാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. മന്ത്രി ആർ. ബിന്ദു പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു. സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ സോണിയാ ഗിരി, വനിതാ ഹെഡ് സംസ്ഥാന അധ്യക്ഷ അഡ്വ. കെ.ആർ. വിജയ എന്നിവർ മുഖ്യാതിഥികളായി. സഹകരണ ജോയിന്റ് രജിസ്ട്രാർ ലളിതാംബിക, ഡിവിഷൻ കൗൺസിലർ അവിനാഷ്, യൂണിയൻ അംഗം ലളിതാ ചന്ദ്രശേഖരൻ, യൂണിയൻ സെക്രട്ടറി കെ.ബി. ഗ്ലോറിമോൾ,‍ എം.എസ്. മൊയ്തീൻ, എം.വി. ഗംഗാധരൻ, കെ.സി. ജെയിംസ്, പി.സി. ശശി, എ.എസ്. ജിനി, ജോസഫ് ചാക്കോ, കെ.ആർ. രവി, സി.വി. പ്രദീപ്, വി.ഒ. ഷാജു, അസി. രജിസ്ട്രാർമാരായ ടി.കെ. രവീന്ദ്രൻ, ടി.ആർ. പുഷ്പ എന്നിവർ പങ്കെടുത്തു.