ചാലക്കുടി : വിനോദസഞ്ചാരികൾക്കായുള്ള മലക്കപ്പാറ യാത്ര 24-ന് പുനരാരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. രാവിലെ ആറുമുതൽ ടൂറിസ്റ്റുകളുടെ വരവിനനുസരിച്ച് ട്രിപ്പുകൾ ആസൂത്രണം ചെയ്യും. സാധാരണ ട്രിപ്പുകൾ എല്ലാദിവസവും നാലെണ്ണം നടത്തുന്നുണ്ട്.

ഇതിനുപുറമെയാണ് സഞ്ചാരികൾക്കായി കൂടുതൽ ട്രിപ്പുകൾ നടത്തുന്നത്. ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും ടൂറിസ്റ്റുകൾ വരുന്നതനുസരിച്ച് ട്രിപ്പുകൾ ഏർപ്പാടുചെയ്യാൻ ചാലക്കുടി ഡിപ്പോക്ക് പ്രത്യേക അനുവാദം ലഭിച്ചിട്ടുണ്ട്.

സാധാരണ ട്രിപ്പുകൾ രാവിലെ 8.10, ഉച്ചയ്ക്ക് 12.50, വൈകീട്ട് 3.20, 5.10 എന്നീ സമയങ്ങളിലാണ്. 102 രൂപയാണ് ഒരാളുടെ ചാർജ്.

സ്‌പെഷ്യലായി ഓടുന്ന വണ്ടികളിൽ ഒരാളുടെ നിരക്ക് 127 രൂപയാണ്.