ചേലക്കര : വഴിയിൽ വീണുകിട്ടിയ സ്വർണവും പണവുമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനൽകി. ഓട്ടോഡ്രൈവർ കിള്ളിമംഗലം സ്വദേശി അബു, ബൈക്ക് യാത്രികനായ സതീഷ് എന്നിവരാണ് ഉടമ തോന്നൂർക്കര സ്വദേശി സുഭാഷിന് കൈമാറിയത്. കിള്ളിമംഗലം - ഉദുവടി റോഡിൽനിന്നാണ് ബാഗ് ഓട്ടോഡ്രൈവറായ അബുവിന് ലഭിക്കുന്നത്. ബൈക്ക് യാത്രികനായ സതീഷിനെയും കൂട്ടി ചേലക്കര പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തോന്നൂർക്കര സ്വദേശി സുഭാഷിന്റെ സ്വർണവും പണവുമാണ്‌ നഷ്ടപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. ഇതോടെ പോലീസിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തന്നെ ബാഗ് കൈമാറി. ആറ് പവൻ സ്വർണവും 7,000 രൂപയുമാണ് ബാഗിൽ ഉണ്ടായിരുന്നത്.