പഴയന്നൂർ : ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആറ്‌ പഞ്ചായത്തുകളിലും ജലക്ഷാമം പരിഹരിക്കുന്നതിന്, ഒരു വാർഡിൽ ഒരു പൊതുകുളം എന്ന രീതിയിൽ പദ്ധതി വരുന്നു. കുളങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും ഈ സാമ്പത്തികവർഷത്തിൽ പ്രവൃത്തികൾ ഏറ്റെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടായിരിക്കും കുളങ്ങളുടെ നിർമാണം.