അന്തിക്കാട് : എൽ.ജെ.ഡി. നാട്ടിക മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലിയുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് കെ. തോമസ്, ജില്ലാ സെക്രട്ടറി മോഹൻ അന്തിക്കാട്, യുവജനതാദൾ ജില്ലാ പ്രസിഡന്റ് നിവേദ് പൊല്ലേടത്ത് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ദിജിൻ തണ്ട്യേയ്ക്കൽ (പ്രസി.), സജീവൻ അന്തിക്കാട്, വിജയകുമാർ (വൈസ് പ്രസി.), വിനോദ് ചാഴൂർ (ജന. സെക്ര.), കെ.സി. രാജു, അജിത് തണ്ട്യേയ്ക്കൽ (സെക്ര.) പ്രസാദ് ചാഴൂർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.