എടതിരിഞ്ഞി : ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കൻ സാമൂഹികനീതി വകുപ്പ് സ്കൂൾതലത്തിൽ ബോധവത്‌കരണപരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഓഫീസ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ അധ്യക്ഷയായി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഡി. സുരേഷ്, ടി.കെ. മനോഹരൻ, ജില്ലാ പഞ്ചായത്തംഗം ഷീലാ അജയഘോഷ്, കാട്ടൂർ സി.ഐ. സജീവ് കെ.എം., സുധ ദിലീപ്, ബ്ലോക്ക്‌ അംഗം രാജേഷ് അശോകൻ, കെ.വി. സുകുമാരൻ, അസി. എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ കെ., പ്രിൻസിപ്പൽ കെ.എ. സീമ, പി.എസ്. സുധീർ, ഭരതൻ കണ്ടേങ്കാട്ടിൽ, പ്രധാനാധ്യാപിക സി.പി. സ്മിത തുടങ്ങിയവർ സംസാരിച്ചു.

ചെന്ത്രാപ്പിന്നി : ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ഓഫീസ് തുറന്നു. ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷനായി. എസ്.പി.സി. അസിസ്റ്റന്റ് നോഡൽ ഓഫീസർ ടി.ആർ. മനോഹരൻ, എടത്തിരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ജില്ലാപഞ്ചായത്തംഗം മഞ്ജുള അരുണൻ, നൗമി പ്രസാദ്, ഷൈലജ രവീന്ദ്രൻ, പ്രിൻസിപ്പൽ വി.ബി. സജിത്ത്, കെ.എസ്. കിരൺ തുടങ്ങിയവർ പ്രസംഗിച്ചു.