കൊടുങ്ങല്ലൂർ : തീരദേശ കടൽഭിത്തി നിർമാണം ആരംഭിക്കണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും സി.പി.എം. പടിഞ്ഞാറേ വെമ്പല്ലൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ, കെ.വി. രാജേഷ്, കെ.കെ. അബീദലി എന്നിവർ സംസാരിച്ചു. എം.വി. സജീവ് സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.