തൃശ്ശൂർ : കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനസമ്മേളനം തൃശ്ശൂരിൽ തുടങ്ങി. സംസ്ഥാന പ്രവർത്തകസമിതി യോഗം ആർ.എസ്.എസ്. അഖിലഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. മോഹൻ അധ്യക്ഷനായി. സംഘടനാ ജനറൽ സെക്രട്ടറി പി.യു. മോഹനൻ, ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ എന്നിവർ പ്രസംഗിച്ചു.

പ്രതിനിധിസമ്മേളനം ചൊവ്വാഴ്ച രാവിലെ 9.30-ന് പാറമേക്കാവ് അഗ്രശാലയിൽ ആരംഭിക്കും. രാഷ്ട്രീയ സ്വയംസേവകസംഘം സംസ്ഥാന സംഘചാലക് അഡ്വ. കെ. ബാലറാം മുഖ്യപ്രഭാഷണം നടത്തും. എം. മോഹൻ അധ്യക്ഷത വഹിക്കും.

ജില്ലാ, സംസ്ഥാനതല പ്രവർത്തകർ നേരിട്ടും ശാഖാസമിതി, താലൂക്ക് സമിതി പ്രവർത്തകർ ഓൺലൈനായും പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.പി. ഭരത്കുമാർ അറിയിച്ചു.