അരിമ്പൂർ : നറുക്കെടുപ്പിലൂടെ അരിമ്പൂരിൽ യു.ഡി.എഫിന് സ്ഥിരം സമിതി അധ്യക്ഷൻ. ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷനായി യു.ഡി.എഫിന്റെ കെ.കെ. ഹരിദാസ് ബാബുവിനാണ് നറുക്ക് വീണത്. യു.ഡി.എഫിന്റെ പി.എ. ജോസ്, എൽ.ഡി.എഫിന്റെ കെ. രാഗേഷ്, കെ.എൻ. സലിജ എന്നിവരാണ് സമിതിയിലുള്ളത്. വോട്ടെടുപ്പിനെ തുടർന്ന് തുല്യത വന്നതോടെ നറുക്കിട്ടു.
ധനകാര്യ സമിതി അധ്യക്ഷയായത് പഞ്ചായത്ത് വൈസ് പ്രസിഡൻറുകൂടിയായ ഷിമി ഗോപിയാണ്. സുധ സദാനന്ദൻ, സി.ഡി. വർഗീസ്, സി. സുനിത എന്നിവരാണ് മറ്റ് അംഗങ്ങൾ.
വികസന സമിതി അധ്യക്ഷയായി സിന്ധു സഹദേവനെ തിരഞ്ഞെടുത്തു. ജെൻസൻ ജെയിംസ്, സജീഷ്, നീതു ഷിജു എന്നിവരാണ് അംഗങ്ങൾ.
ക്ഷേമകാര്യ സമിതി അധ്യക്ഷ ശോഭ ഷാജിയാണ്. ജില്ലി വിത്സൻ, സി. വൃന്ദ, സി.പി. പോൾ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഡി.ഇ.ഒ. അനിതകുമാരി വരണാധികാരിയും സെക്രട്ടറി ടി. സത്യൻ സഹവരണാധികാരിയുമായി.