തൃശ്ശൂർ : കോവിഡ് കാലത്തെ മികച്ച പൊതുസേവനങ്ങൾക്ക് ചിറ്റിലപ്പിള്ളി സ്വദേശിയായ നഴ്സ് ആൽവിൻ ടി. വർഗീസിന് ഉത്തരാഖണ്ഡ് ഋഷികേശ് എ.ഐ.ഐ.എം.എസിൽ ആദരം. മൂന്നരവർഷമായി ഋഷികേശ് എ.ഐ.ഐ.എം.എസിൽ നഴ്സാണ് ആൽവിൻ. കോവിഡിനെത്തുടർന്നുള്ള ആദ്യവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ആദരം നൽകിയത്. ചിറ്റിലപ്പിള്ളി സ്വദേശി ടി.ഒ. വർഗീസിന്റെയും ആലീസിന്റെയും മകനാണ് ആൽവിൻ.