പേരാമംഗലം : തോളൂർ ഗ്രാമപ്പഞ്ചായത്തിന് കേരള സർക്കാർ പഞ്ചായത്ത് വകുപ്പിന്റെ അഭിനന്ദനം. 2020-21 സാമ്പത്തിക വർഷത്തിൽ 100 ശതമാനം നികുതി പിരിച്ചെടുത്തതിനാണ് തോളൂർ ഗ്രാമപ്പഞ്ചായത്ത് അധികൃതരെ പഞ്ചായത്ത് വകുപ്പ് അനുമോദിച്ചത്. മുതുവറയിലെ അടാട്ട് ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ.എ. രാജനിൽ നിന്ന് ഭരണസമിതിയും ജീവനക്കാരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

25,83,788 രൂപയാണ് പഞ്ചായത്ത് വീട്ടുനികുതിയായി പിരിച്ചെടുത്തത്. കൂടാതെ തൊഴിൽ നികുതിയായി 3,36,140 രൂപയും ലൈസൻസ് ഫീ ഇനത്തിൽ 2,47,200 രൂപയും പഞ്ചായത്തിന് ലഭിച്ചു.